ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ വാർഷികാഘോഷം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ ഇരുപത്തിനാലാം വാർഷികത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്രൈസ്റ്റ് വിദ്യാനികേതൻ മാനേജർ റവ.ഫാദർ ജോയ് പീണിക്കപറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റവ ഫാദർ ജോയ് ആലപ്പാട്ട് സി എം ഐ , വാർഡ് കൗൺസിലർ സുരഭി വിനോദ്, പി.റ്റി.ഡബ്ളിയു.എ പ്രസിഡന്റ് റജിൻ പാലത്തിങ്കൽ, സ്റ്റാഫ് സെക്രട്ടറി ബബിത കെ.വി, സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ ഋഷികേശ് ആർ മേനോൻ, ഹെഡ്ഗേൾ കുമാരി വർഷ കെ.എം, സ്റ്റാഫ് പ്രതിനിധികളായ ജിഫി റാഫേൽ, ഫിൻസി റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപിക സീമ കെ ടോമി, അനധ്യാപകരായ ബിന്ദു അനിലൻ, ഡാലി വിൽസൺ, കുമാരി സുകുമാരൻ, ജോയ്സി ജോസഫ് യാത്രയയപ്പ് നൽകി.















