ഇടതുഭരണം നിയമസഭ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും തോമസ്സ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: 10 വർഷത്തെ ഇടതുഭരണം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അഡ്വ തോമസ് ഉണ്ണിയാടൻ. ഇരിങ്ങാലക്കുടയിലും യു.ഡി.എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷം നേടുമെന്നും സംസ്ഥാന രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തേയും സ്വാധീനിക്കുന്ന ഒന്നായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാറുമെന്നും ഉണ്ണിയാടൻ പറഞ്ഞു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കേരളാ കോൺഗ്രസ്സ് ബൂത്ത് തല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ്സ് ഉണ്ണിയാടൻ. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ഭാരവാഹികളായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോമസ്, പി.ടി ജോർജ്ജ്, സതീശ് കാട്ടൂർ, കൗൺസിലർ മാഗി വിൻസെൻറ്, യുവ കോർഡിനേറ്റർമാരായ ആർതർ വിൻസെന്റ് ചക്കാലയ്ക്കൽ, വിവേക് വിൻസെൻറ്, ഷൈനി ജോ ജോഅജിത സദാനന്ദൻ, തുഷാര ഷിജിൻ, മണ്ഡലം പ്രസിഡൻറ്മാരായ ഫിലിപ്പ് ഓളാട്ടുപുറം,നൈജു ജോസഫ് ഊക്കൻ, അഷ്റഫ് പാലിയത്താഴത്ത്, എൻ.ഡി.പോൾ, ജോൺസൻ കോക്കാട്ട്, എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, വിനോദ് ചേലൂക്കാരൻ, അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ, ശ്രീധരൻ മുതിരപ്പറമ്പിൽ, ലാസർകോച്ചേരി, സ്റ്റീഫൻ ചേററുപുഴക്കാരൻ, ജോസ് അരിക്കാട്ട്,ജോജോ മാടവന, വൽസകുമാർ ബാലകൃഷ്ണൻ,ലിംസി ഡാർവിൻ,ഷീല ഡേവിസ്, ബീന വാവച്ചൻ, ലില്ലി തോമസ്സ്,സൈമ മങ്കാട്ടിൽ, ലിജോ ചാലിശ്ശേരി, അശോകൻ ഷാരടി, ജോയ് പടമാടൻ, ഷക്കീർ മങ്കാട്ടിൽ, വിനീത് വിൻസെന്റ്,ആന്റോൺ പറോക്കാരൻ ലോനക്കുട്ടി.കെ.ഒ, മണികണ്ഠൻ ചക്കാലംതാഴം,കൃഷ്ണൻ വെള്ളാപ്പള്ളി, ബാബു ചേലേക്കാട്ടു പറ മ്പിൽ,മോഹനൻ ചേരയ്ക്കൽ, മനോഹരൻ കൈതവളപ്പിൽ,ജയൻ പനോക്കിൽ, ബാബു ഏറാട്ട്, ജോർജ്ജ് കുറ്റിക്കാടൻ, തോമസ്സ് തോട്ട്യാൻ, ജെയ്സൻ മരത്തംപിള്ളി, തോമസ്സ് ഇല്ലിയ്ക്കൽ,സുരേഷ് കാട്ടു പറമ്പിൽ, മണികണ്ഠൻ സന്തോഷ്,ഡേവിസ് മഞ്ഞളി, കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, ഷമീർ മങ്കാട്ടിൽ, അഷ്ക്കർ മങ്കാട്ടിൽ, അനിൽ. കെ, ഔസേപ്പ് എന്നിവർ പ്രസംഗിച്ചു















