വെള്ളാപ്പള്ളി നടേശനെതിരെ സംഘടിത വിഭാഗങ്ങൾ നടത്തുന്ന പ്രചരണത്തിൽ പ്രതിഷേധവുമായി എസ്എന്‍ഡിപി പ്രവർത്തകർ.
ഇരിങ്ങാലക്കുട :എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സംഘടിതവിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ.എസ് എൻ ഡി പി മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൂതം കുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിൽ വനിതാ സംഘം പ്രവർത്തകർ അടക്കം നൂറുകണക്കിന് യോഗം പ്രവർത്തകർ പങ്കെടുത്തു .തുടർന്ന് ആൽത്തറക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെകട്ടറി വെള്ളാപ്പള്ളി നടേശൻ വിളിച്ചു പറയുന്ന സമൂഹസത്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തെ വർഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ യോഗം പ്രവർത്തകർ ശക്തമായി പ്രതികരിക്കുമെന്ന് യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം മുന്നറിയിപ്പ് നൽകി യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, എസ് എൻ . ബി എസ് സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ, എസ് എൻ ഡി.പി. വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ശിവദാസ് ശാന്തി തുടങ്ങിയവർ സംസാരിച്ചു . പ്രതിഷേധ പ്രകടനത്തിന് യോഗം ഡയറക്ടർ സി.കെ. യുധി, യുണിയൻ വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, വനിതസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, നമിത, യൂണിയൻ കൗൺസിലർമാരായ അനിഷ് പൂവ്വത്തുംകടവിൽ, എൻ.ബി. ബിജോയ്, സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.















