പ്രാദേശിക വിജ്ഞാന പാരമ്പര്യങ്ങളെ കേന്ദ്രീകരിച്ച് സെൻ്റ് ജോസഫ്സ് കോളേജിൽ ദേശീയ സെമിനാർ

  • പ്രാദേശിക വിജ്ഞാന പാരമ്പര്യങ്ങളെ കേന്ദ്രീകരിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ജനുവരി 5, 6, 7 തീയതികളിൽ ദേശീയ സെമിനാർ

 

ഇരിങ്ങാലക്കുട : രാജ്യത്തിൻ്റെ പ്രാദേശിക വിജ്ഞാന പാരമ്പര്യങ്ങളെ ആധുനിക വിദ്യാഭ്യാസത്തിലെ ശാസ്ത്ര പശ്ചാത്തലത്തിൽ പുനർവായന നടത്തുകയെന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ദേശീയ സെമിനാർ ഒരുങ്ങുന്നു. ജനുവരി 5, 6, 7 തീയതികളിൽ നടക്കുന്ന സെമിനാർ 5 ന് രാവിലെ 10 ന് യുജിസി സെക്രട്ടറി പ്രൊഫ മനീഷ് ആർ ജോഷി ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി പത്ര സമ്മേളനത്തിൽ അറിയിച്ചു. വിവിധ സെഷനുകളിലായി ആയുർവേദത്തിലെ അഷ്ടവൈദ്യ പാരമ്പര്യം, ഇന്ത്യൻ പൈതൃകത്തിൻ്റെ ഡിജിറ്റൽ സംരക്ഷണം, കേരളത്തിലെ ജനകീയ ഔഷധരീതികൾ, വേദങ്ങളിലെ ശാസ്ത്രദർശനം, ഇന്ത്യൻ ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥ പ്രവചനം, മധ്യകാല കേരളത്തിലെ വ്യാപാരവും വാണിജ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 7 ന് നിഴൽ നാടക കലയായ തോൽപ്പാവക്കൂത്തിൻ്റെ അവതരണവും ഒരുക്കിയിട്ടുണ്ട്. ഇരുപതോളം കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ സെമിനാറിൽ പങ്കെടുക്കും. കോർഡിനേറ്റർ ഡോ വി എസ് സുജിത, ജോയിൻ്റ് കോർഡിനേറ്റർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, പ്രൊഫ അഞ്ജു ആൻ്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: