ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 26 മുതൽ ഡിസംബർ 1 വരെ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയലത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 26 മുതൽ ഡിസംബർ 1 വരെ ആഘോഷിക്കും. 26 ന് വൈകീട്ട് 5.45 ന് ഫാ ജോസ് നന്തിക്കര തിരുനാളിന് കൊടിയേറ്റുമെന്ന് പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ വിൻസെൻ്റ് നീലങ്കാവിൽ , ജനറൽ കൺവീനർ സ്റ്റാൻലി ഓട്ടോക്കാരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 25 നും 26 നും വൈകീട്ട് 6 ന് ആഘോഷമായ ദിവ്യബലി, 25 ന് രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, 26 ന് രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, വചന സന്ദേശം, തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കൽ, വൈകീട്ട് 5.30 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ബൈബിൾ കലോൽസവം, തിരുനാൾ ദിനമായ നവംബർ 30 ന് രാവിലെ 9.30 ന് പ്രസുദേന്തി വാഴ്ച, 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന, വൈകീട്ട് 5 ന് ദിവ്യബലി, പ്രദക്ഷിണം , 8 ന് വർണ്ണമഴ , കലാസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികൾ.
ജോയിൻ്റ് കൺവീനർമാരായ സിജു കുറ്റിക്കാട്ട്, പബ്ലിസിറ്റി കൺവീനർ ബാബു ആൻ്റണി, ബൈബിൾ കലോൽസവം കൺവീനർ സിജു യോഹന്നാൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















