ഓൺലൈൻ തട്ടിപ്പ്; കടുപ്പശ്ശേരി സ്വദേശിയിൽ നിന്നും 50 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് ; കടുപ്പശ്ശേരി സ്വദേശിയിൽ നിന്നും 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സ്വദേശി പേങ്ങിപറമ്പിൽ വീട്ടിൽ അലക്സ് പി കെ (46 വയസ്സ് ) എന്നയാളിൽ നിന്ന് ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി 49,64,430/-രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂർ സ്വദേശി നവീൻകുമാർ ( 24 വയസ്സ് )എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.നവീൻ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പ് നടത്തിയ പണത്തിൽ ഉൾപ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയി കാണപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ഇയാളുടെ പേരിൽ മലപ്പുറം അരീക്കോട്, മലപ്പുറം താനൂർ, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയമ്പത്തൂർ കിണ്ണത്ത് കടവ്, നാമക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് പരാതികളുണ്ട്.തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, ജി എസ് ഐ മാരായ അശോകൻ ടി എൻ, ഗ്ലാഡിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: