പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ശമ്പള പരിഷ്കരണം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് അവകാശ സംരക്ഷണ ദിനം ആചരിച്ച് അധ്യാപക- സർവ്വീസ് സംഘടനകൾ
ഇരിങ്ങാലക്കുട: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കുക
ഡി.എ.കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക- സർവ്വീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് കൂടിയ പൊതുയോഗം എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി സി.വി.സ്വപ്ന ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ്. താലൂക്ക് സെക്രട്ടറി ഡോ.സജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി, ജോയിൻ്റ് കൗൺസിൽ മേഖല വൈസ് പ്രസിഡണ്ട് ഇ.എ.ആശ, ജോയിൻ്റ് സെക്രട്ടറി പി.സി.സവിത എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ മേഖല സെക്രട്ടറി പി.ബി.മനോജ് സ്വാഗതവും മേഖല ട്രഷറർ എം.എ.സജി നന്ദിയും പറഞ്ഞു. ഐ.എൽ.ജോസ്, പി.സി.സംഗീത, അഖിൽഉണ്ണികൃഷ്ണൻ പി.എസ്.സംഗീത, വി.യു.വിഷ്ണുദേവ്, നീരജ് പി.വിൻസെൻ്റ്, എ.ഡി.ഷൈജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.















