അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു

അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു.

ഇരിങ്ങാലക്കുട : അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു. മാനസിക അസ്വസ്ഥതകളുള്ള ഗാന്ധിഗ്രാം എലമ്പലക്കാട്ട് വീട്ടിൽ പരേതനായ ദിവാകൻ മകൻ അനിത്കുമാർ ( 50 വയസ്സ് ) ആണ് മരിച്ചത്. ഈ വർഷം ജൂലൈ 29 ന് ആയിരുന്നു സംഭവം. റോഡിലൂടെ അനിത്കുമാർ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് തുറവൻകാട് തേക്കൂട്ട് സനീഷ് (38) ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ സനീഷും തുറവൻകാട് മരോട്ടിച്ചാൽ വീട്ടിൽ അഭിത്തും ( 35) ചേർന്ന് ഗാന്ധിഗ്രാം എൻഎസ്എസ് കരയോഗത്തിന് സമീപം വച്ച് അനിത് കുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അനിത്കുമാർ തൃശ്ശൂർ മെഡിക്കൽ കോളേജിലും തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും ചികിൽസയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഓമനയാണ് അമ്മ. കൃഷ്ണകുമാർ സഹോദരനാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സനീഷും അഭിത്തും റിമാൻ്റിലാണ്.

Please follow and like us: