ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ

ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ

 

ഇരിങ്ങാലക്കുട : ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആറ് വയസ്സുകാരനായ പരശുറാമും മുത്തച്ഛനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പരശുറാമിൻ്റെ കണ്ണുകളുടെ ചികിൽസക്കായിട്ടാണ് ഇരുവരും കൊങ്കണിൽ നിന്നും നഗരത്തിലേക്ക് എത്തുന്നത്. 2004 ലെ അക്കാദമി അവാർഡിനുള്ള രാജ്യത്തിൻ്റെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ചിത്രം. പൂനെയിൽ നടന്ന യഥാർത്ഥ സംഭവത്തെ കേന്ദ്രീകരിച്ചാണ് 107 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും ചിത്രം നേടിയിരുന്നു. പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ് മിനി എസി ഹാളിൽ.

Please follow and like us: