കാൽ നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എൽഡിഎഫ്
ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എൽഡിഎഫ് . വികസന മുരടിപ്പും,ദുർഭരണവും, കെടുകാര്യസ്ഥതയും മാത്രമാണ് തുടർച്ചയായ യു.ഡി.എഫ്.ഭരണം ജനങ്ങൾക്ക് സമ്മാനിച്ചതെന്ന് കുറ്റപത്രം വിമർശിക്കുന്നു. കുറ്റപത്ര സമർപ്പണവും,ജനകീയ കുറ്റവിചാരണയും
ഠാണാ ബി.എസ്.എൻ ഓഫീസ് പരിസരത്ത് നടന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്.പ്രസാദ് അദ്ധ്യക്ഷനായി.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്,സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി അഡ്വ.പി.ജെ.ജോബി,
സിപിഎം ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,
കേരള കോൺഗ്രസ്സ്(എം) മണ്ഡലം പ്രസിഡണ്ട് ടി.കെ.വർഗ്ഗീസ്,ജെ.ഡി.യു മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ,ആർ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് എ.ടി.വർഗ്ഗീസ്,
ഐ.എൻ.എൽ മണ്ഡലം പ്രസിഡണ്ട് റഷീദ് കാട്ടൂർ,നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.കെ.ആർ.വിജയ,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.ഡോ.കെ.പി.ജോർജ്ജ് സ്വാഗതവും,എം.വി.വിൽസൻ നന്ദിയും പറഞ്ഞു.















