ഐടിയു ബാങ്കിലെ ആർബിഐ നടപടികൾ; ആരോപണം തള്ളി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ; നുണകൾ പറയുന്നതാണ് കോൺഗ്രസ് രാഷ്ട്രീയമെന്നും വിമർശനം

ഐടിയു ബാങ്കിലെ ആർബിഐ നടപടികൾ; ആരോപണം തള്ളി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ; നുണകൾ പറയുന്നതാണ് കോൺഗ്രസ് രാഷ്ട്രീയമെന്നും വിമർശനം.

 

ഇരിങ്ങാലക്കുട : ഐടിയു ബാങ്കുമായി ബന്ധപ്പെട്ട് ആർബിഐ എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പിന്നിൽ ബിജെപി ആണെന്ന കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ആരോപണം തള്ളി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ . നുണകൾ പറയുകയെന്നത് രാഹുൽ ഗാന്ധി തൊട്ട് താഴേതട്ടിലുള്ള കോൺഗ്രസ്സ് നേതാക്കളുടെ രീതിയാണെന്നും തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടത്തിയ നഗരസഭ തല നേത്യ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഓൺലൈൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകൾ പറയുന്നതാണ് കോൺഗ്രസ് രാഷ്ട്രീയം. സംസ്ഥാനത്തെ സഹകരണ മേഖല തകർന്ന് കിടക്കുകയാണ്. നിക്ഷേപകർക്ക് സഹകരണ മേഖലയിൽ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരസഭ അടക്കം ബിജെപി ക്ക് മികച്ച സാധ്യതയാണ് ഉള്ളത്. ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചതിന് ശേഷം ഇരിങ്ങാലക്കുട നഗരസഭ വികസനവുമായി ബന്ധപ്പെട്ട് നവംബറിൽ രൂപരേഖ അവതരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ക്യപേഷ് ചെമ്മണ്ട, മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു

Please follow and like us: