തരിശായി കിടന്നിരുന്ന 15 ഏക്കറിൽ കൃഷിയിറക്കി കുട്ടാടൻ കർഷകസമിതി

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തരിശായി കിടന്നിരുന്ന 15 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ഇറക്കി കുട്ടാടൻ കർഷക സമിതി

 

ഇരിങ്ങാലക്കുട : നഗരസഭയിലെ 29-ാം വാർഡിൽ തരിശായി കിടന്നിരുന്ന 15 എക്കറോളം സ്ഥലത്ത് കുട്ടാടൻ കർഷക സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെയും, ഇരിങ്ങാലക്കുട കൃഷിഭവൻ്റെയും പിന്തുണയോടെയാണ് നടപടികൾ .

സമിതി കൂട്ടായ്മ പ്രസിഡണ്ട് എ ആർ ജോഷിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ ഷേർളി പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നടത്തി.നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, കൗൺസിലർ ടി വി ചാർലി തുടങ്ങിയവർ പ്രസംഗിച്ചു.കൃഷി അസി ഡയറക്ടർ ഫാജിത റഹ് മാൻ, ഫീൽഡ് ഓഫീസർ എം ആർ അജിത് കുമാർ, അസി കൃഷി ഓഫീസർ എം കെ ഉണ്ണി, കാർഷിക വികസന സമിതി അംഗം പ്രവീൺസ് ഞാറ്റുവെട്ടി, കുട്ടാടൻ കർഷക സമിതി സെക്രട്ടറി ടി വി ബിനേഷ്, ട്രഷറർ ടി ബി മൂവിൻ, മുതിർന്ന കർഷകൻ തൈവളപ്പിൽ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

 

വാർഡ് കൗൺസിലർ അമ്പിളി ജയൻ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് പി എസ് വിജയകുമാർ നന്ദിയും പറഞ്ഞു.

Please follow and like us: