ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കൂടൽമാണിക്യസ്വാമിയുടെ വകയായിട്ടുള്ള എല്ലാ സ്വത്തുക്കളും സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം . പല ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വൻ തോതിൽ കവർച്ച നടക്കുമ്പോൾ ഇവിടുത്തെ വിശ്വാസികൾക്കും ഉണ്ടാകുന്ന ആശങ്ക സ്വാഭാവികമാണ്. കഴിഞ്ഞ എഴ് വർഷമായി ക്ഷേത്രങ്ങളിലെ വരവ് – ചിലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് നടക്കാറില്ലെന്ന വിമർശനം ഉണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇരിങ്ങാലക്കുടയിൽ ചേർന്ന കേരള കോൺഗ്രസ് നിയോജക മണ്ഡല തല നേതൃസംഗമം ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് , ഭാരവാഹികളായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോമസ്സ്,പിടി. ജോർജ്ജ്, സതീഷ് കാട്ടൂർ, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,അജിത സദാ നന്ദൻ, ഫെനി എബിൻ,തുഷാര ഷിജിൻ, എം.എസ്.ശ്രീധരൻ, എ.കെ. ജോസ്,എബിൻ വെള്ളാനിക്കാരൻ, ലാസർ കോച്ചേരി, ജോസ്. ജി. തട്ടിൽ, ശിവരാമൻ പടിയൂർ, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഷ്റഫ് പാലിയത്താഴത്ത്, എൻ.ഡി.പോൾ,എ.ഡി. ഫ്രാൻസിസ്, ജോമോൻ ജോൺസൻ, ജോൺസൻ കോക്കാട്ട്, വിനോദ് എടക്കുളം, അനിൽ ചന്ദ്രൻ കാറളം, മോഹനൻ ചേരയ്ക്കൽ, ജയൻ പനോക്കിൽ, ലോനപ്പൻ.കെ.ഒ, അനിലൻ പൊഴേക്കടവിൽ, തോമസ്സ് ഇല്ലിയ്ക്കൽ, പോൾ ഇല്ലിയ്ക്കൽ, കെ.പി. അരവിന്ദാക്ഷൻ സിന്റോ മാത്യു,, ടോബി തെക്കൂടൻ,ബാബു ഏറാട്ട്, റോഷൻലാൽ, മണികണ്ഠൻ.സി.ആർ, ജോബി മംഗലൻ, ജോജോ മാടവന, ഷീല ഡേവിസ്, ബാബു ഏറാട്ട്, ജോർജ്ജ് ഊക്കൻ, ജോർജ്ജ് കുറ്റിക്കാടൻ, ബിജോയ് ചിറയത്ത്, ജിസ്മോൻ ജോസഫ്, ഷീല ജോയ്, ലില്ലി തോമസ്സ്, ജോയ് പടമാടൻ, മുജീബ്. സി.ബി, ഷക്കീർ മങ്കാട്ടിൽ,ആന്റോ ഐനിക്കൽ, ഷമീർ മങ്കാട്ടിൽ,ആന്റോൺ പറോക്കാരൻ എന്നിവർ പ്രസംഗിച്ചു