ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന് ഇനി പുതിയ മുഖം

പട്ടണത്തിലെ അച്ചടി, ദ്യശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ് ക്ലബിന് ഇനി പുതിയ മുഖം.

 

ഇരിങ്ങാലക്കുട : പട്ടണത്തിലെ അച്ചടി, ദ്യശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ക്ലബിന് ഇനി പുതിയ മുഖം. 36 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ക്ലബ് ഐസിഎൽ ഫിൻകോർപ്പിൻ്റെ സാമ്പത്തിക സഹായത്തോടെ മൂന്നേകാൽ ലക്ഷം രൂപ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് നവീകരിച്ചിരിക്കുന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻ്റ് കെട്ടിടത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. നവീകരിച്ച ക്ലബ് ഹാളിൻ്റെ ഉദ്ഘാടനം ഐസിഎൽ ഫിൻകോർപ് സിഎം ഡി അഡ്വ. കെ ജി അനിൽകുമാർ നിർവഹിച്ചു. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ഷോബി കെ പോൾ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ക്ലബ് സെക്രട്ടറി അഞ്ജുമോൻ വെള്ളാനിക്കാരൻ റിപ്പോർട്ട് അവതരിപ്പിച്ചു.നവീകരിച്ച വെബ്സൈറ്റിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഐഡി കാർഡ് വിതരണം എക്സിക്യൂട്ടിവ് അംഗം മൂലയിൽ വിജയകുമാറിന് നൽകിയും മീഡിയ ലിസ്റ്റ് ട്രഷറർ സി കെ രാകേഷിന് നൽകിയും നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ടി ജി സിബിൻ പ്രസ്സ് ക്ലബ്ബിൻ്റെ സ്നേഹാദരം ഐ സി എൽ ഫിൻകോർപ് എം ഡി കെ ജി അനിൽകുമാറിന് സമ്മാനിച്ചു. ജനറൽ കൺവീനർ ഷാജൻ ചക്കാലയ്ക്കൽ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം വി ആർ സുകുമാരൻ നന്ദിയും പറഞ്ഞു.

Please follow and like us: