ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഫുൾ പാനൽ വിജയം

ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഫുൾ പാനൽ വിജയം; എസ്എഫ്ഐ യുടെ നേട്ടം തുടർച്ചയായ നാലാമത്തെ വർഷം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ എസ്ഐക്ക്. മുഴുവൻ ജനറൽ സീറ്റുകളും നേടിയാണ് വിജയം. തുടർച്ചയായ നാലാമത്തെ വർഷമാണ് എസ്എഫ്ഐ കോളേജ് യൂണിയൻ നേടുന്നത്. ചെയർപേഴ്സനായി ഫാത്തിമ യു എസ് ( സോഷ്യൽ വർക്ക്) , വൈസ്- ചെയർപേഴ്സനായി നയല എസ് പി (ഇംഗ്ലീഷ് ആൻ്റ് ഹിസ്റ്ററി) , ജനറൽ സെക്രട്ടറിയായി പവൻ മനോജ് ( കോമേഴ്സ് ) , ജോയിൻ്റ് സെക്രട്ടറിയായി നിഹല എം ബി ( മാത്തമാറ്റിക്സ് ) , ഫൈൻ ആർട്ട്സ് സെക്രട്ടറിയായി ഭരത് വാജ് എം ജ്യോതി ( ഇംഗ്ലീഷ് ലിറ്ററേച്ചർ) , സ്റ്റുഡൻ്റ് എഡിറ്ററായി അച്ചന വിജയകുമാർ ( ഫിസിക്സ് ) , ജനറൽ ക്യാപ്റ്റനായി ശലഭ സി എ (ബിപിഇ) , യുയുസി മാരായി വിശാഖ് എം ആർ ( കമ്പ്യൂട്ടർ സയൻസ്) , അലിഖ ടി ആർ (മാനേജ്മെൻ്റ് സ്റ്റഡീസ്) എന്നിവരാണ് ജയിച്ചത്. 24 അസോസിഷൻ സെക്രട്ടറി ,ഡിഗ്രി, പി ജി പ്രതിനിധികൾ എന്നിവയിൽ ഭൂരിപക്ഷവും എസ്എഫ്ഐ നേടിയിട്ടുണ്ട്. ക്യാംപസിന് അകത്ത് സംഘടനകളുടെ പേരുകളും കൊടികളും മുദ്രാവാക്യങ്ങളും പാടില്ലെന്ന കണിശമായ കോളേജ് അധികൃതരുടെ ഉത്തരവ് ഇത്തവണ ഉണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ സൂചകമായി മുദ്രാവാക്യം വിളികൾ ഉയർന്നെങ്കിലും നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കോളേജ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി

Please follow and like us: