പുല്ലൂർ നാടകരാവിന് കൊടിയിറങ്ങി
ഇരിങ്ങാലക്കുട : ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി
ഇരിങ്ങാലക്കുടയുടെ ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചുകൊണ്ട് അരങ്ങേറിയ പുല്ലൂർ നാടക രാവിന് കൊടിയിറങ്ങി. ടൗൺ ഹാളിൽ നടന്ന സമാപന ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായിരുന്നു ചമയം പ്രസിഡണ്ട് എ.എൻ രാജൻ അധ്യക്ഷത വഹിച്ചു. സിനിമാനടൻ കോട്ടയം രമേശ്, ചമയം രക്ഷാധികാരി ബാലൻ അമ്പാടത്ത്, കലാഭവൻ നൗഷാദ്, സംഗീത നാടക അക്കാദമി അഡ്മിനിസ്ട്രേറ്റർ ശുഭ തുടങ്ങിയവർ സംസാരിച്ചു .ജനറൽ കൺവീനർ സജു ചന്ദ്രൻ സ്വാഗതവും കോഡിനേറ്റർ ടി ജെ സുനിൽകുമാർ നന്ദിയും പറഞ്ഞു സമാപന ദിവസത്തിൽ തൃശ്ശൂർ രംഗതാരയുടെ നാടകം ‘ചോദ്യം പതിനൊന്ന് ‘ അവതരിപ്പിച്ചു.