ഗാന്ധിജയന്തി ആഘോഷവുമായി കോൺഗ്രസ്സ് പ്രവർത്തകർ

ഗാന്ധി ജയന്തി ആഘോഷവുമായി കോൺഗ്രസ്സ് പ്രവർത്തകർ

 

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ആഘോഷവുമായി കോൺഗ്രസ്സ് പ്രവർത്തകർ. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ നിർവഹിച്ചു .മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ,ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ,മുൻ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാർലി , യൂത്ത് കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ എന്നിവർ നേതൃത്വം നൽകി

Please follow and like us: