ലോകഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ

ലോക ഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ

 

ഇരിങ്ങാലക്കുട : ” ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് ” എന്ന സന്ദേശവുമായി ലോക ഹൃദയ ദിനാചരണം. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, റോട്ടറി ക്ലബ്ബ്, ഐ.എം.എ. ഇരിങ്ങാലക്കുട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. യും എൻ.സി.ഡി. നോഡൽ ഓഫീസറുമായ ഡോ. എൻ.എ. ഷീജ,നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ പി ടി. ജോർജ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ സി.എം. ശ്രീജ, ജില്ലാ നഴ്സിംഗ് ഓഫീസർ എം.എസ് ഷീജ, ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് ഒന്ന് ഇൻ ചാർജ് ഗോപകുമാർ, റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രൊഫ. എം. എ ജോൺ, ഐ.എം.എ. ജില്ലാ പ്രസിഡൻറ് ഡോ. ഡിറ്റോ എന്നിവർ സംസാരിച്ചു.

Please follow and like us: