പൂമംഗലം ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.49 കോടി വിനിയോഗിച്ച് നിർമ്മിച്ച
പൂമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു.പാർക്കിംഗ് സൗകര്യത്തോടുകൂടി ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി 5605 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് തമ്പി അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് എൻജിനീയർ പി.ജെ സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജോജോ, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത്, ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി എ സന്തോഷ്, ഹൃദ്യ അജീഷ്, കത്രീന ജോർജ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പർ രഞ്ജിനി ശ്രീകുമാർ, സിനിമ -നാടൻ പാട്ട് കലാകാരൻ രാജേഷ് തംബുരു, ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ഫസ്റ്റ് റണ്ണർ അപ്പ് സെബ മൂൺ, പൂമംഗലം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. മാത്യൂ പോൾ ഊക്കൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അഞ്ചു രാജേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.