ഭൂമി തരം മാറ്റത്തിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം

ഭൂമി തരംമാറ്റത്തിന് ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം.

ഇരിങ്ങാലക്കുട:ഭൂമി തരം മാറ്റത്തിന് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ അധിക തസ്തികകൾ അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം .തരം മാറ്റത്തിന് ജില്ലയിൽ കളക്ട്രേറ്റ്, ആർ ഡി ഒ ഓഫീസുകളിൽ

31 ജീവനക്കാരെ അനുവദിച്ചെങ്കിലും താലൂക്ക് ,വില്ലേജ് ഓഫീസുകളിൽ ഒരു തസ്തികയും അനുവദിച്ചിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

കെ ആർ ഡി എസ് എ സംസ്ഥാന കമ്മിറ്റി അംഗം ടി വി ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് എം എ സജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ എ ആശ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി സി സവിത കണക്കും അവതരിപ്പിച്ചു.

ജില്ലാ ട്രഷറർ പി ജി രജിത് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പ്രസീത ജി,ജില്ലാ വൈസ് പ്രസിഡന്റ്‌ എം ജെ ആന്റു,ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി പി ബി മനോജ് കുമാർ,മേഖലാ പ്രസിഡണ്ട് ഇ ജി റാണി,കണ്ണൻ ജി, സി സി സിബീഷ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി

പി സി സവിത (പ്രസിഡണ്ട്),

സി സി സിബീഷ് (വൈ. പ്രസിഡണ്ട്),

കണ്ണൻ ജി(സെക്രട്ടറി),ഇ എ ആശ

(ജോയിന്റ് സെക്രട്ടറി),

സി ബി നീനു(ട്രഷറർ)

എന്നിവരെ തെരഞ്ഞെടുത്തു.

വനിതാ കമ്മിറ്റി ഭാരവാഹികളായി

ആഷിക കെ എസ് (പ്രസിഡണ്ട്)

ശ്രീജ ശ്രീനിവാസൻ

(സെക്രട്ടറി) എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

Please follow and like us: