കടുപ്പശ്ശേരിയിൽ ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 9 ¾ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ
ഇരിങ്ങാലക്കുട : കടുപ്പശ്ശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടിൽ നിധിൽ (41 വയസ്സ് )എന്നയാളുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ നിന്നും 9.75 പവൻ സ്വർണ്ണം കവർന്ന കേസിൽ കടുപ്പശ്ശേരി സ്വദേശി കിഴുവാട്ടിൽ വീട്ടിൽ അജിതയെ (54 വയസ് )അറസ്റ്റ് ചെയ്തു. നിധിലിൻ്റെ അമ്മ അസുഖം മൂലം ആശുപത്രിയിൽ കഴിയുന്ന സമയത്ത് വീട്ടു ജോലികൾ ചെയ്യാനായി അജിതയെ നിയോഗിച്ചിരുന്നു. ഈ സമയത്താണ് താക്കോൽ എടുത്ത് ലോക്കർ തുറന്ന് സ്വർണ്ണം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ബി.ഷാജിമോൻ, എസ്.ഐ കെ.പി.ജോർജ്ജ്, ജി.എസ്.ഐ ടി.ജെയ്സൺ, ജി.എ.എസ്.ഐ മിനിമോൾ, സി.പി.ഒ മാരായ കെ.എസ്.സിനേഷ്, കെ.എസ്. സനില എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.