വിലക്കയറ്റം തടയമെന്നും ക്ഷേമനിധി പെൻഷൻ 6000 രൂപയാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പ്രവർത്തകരുടെ പദയാത്ര

വിലക്കയറ്റം തടയണമെന്നും ക്ഷേമനിധി പെൻഷൻ 6000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പ്രവർത്തകരുടെ ഇരിങ്ങാലക്കുട മുൻസിപ്പൽതല പദയാത്ര ആരംഭിച്ചു.

ഇരിങ്ങാലക്കുട :നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക,ക്ഷേമനിധി പെൻഷൻ 6000 ആയി ഉയർത്തുക,മിനിമം വേതനം 27900 ആക്കുക,നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുൻസിപ്പൽ തല പദയാത്ര ആരംഭിച്ചു. വിശ്വനാഥപുരം ക്ഷേത്ര പരിസരത്തിൽ നിന്നും ബിഎംഎസ് ഓട്ടോ തൊഴിലാളി മേഖല പ്രസിഡൻ്റ് സിബി വാസുദേവൻ ജാഥ ക്യാപ്റ്റനായും സി ആർ കൃഷ്ണകുമാർ വൈസ് ക്യാപ്റ്റനായും ആരംഭിച്ച പദയാത്ര ബിഎംഎസ് ജില്ലാ വൈസ് പ്രസിഡൻറ് കെ ബി ജയശങ്കർ ഉദ്ഘാടനം ചെയ്തു. എം എസ് സുനിൽ, എം കൃഷ്ണകുമാർ, എം ബി സുധീഷ്, റോഷിത്, കെ വി നിത്യ, കെ ജെ ജിജേഷ്, എൻ വി അജയഘോഷ്, എ ജെ രതീഷ്, വി വി ബിനോയ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

Please follow and like us: