ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം; ആട്ടവും പാട്ടുമായി മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ശോഭയാത്രകളും
ഇരിങ്ങാലക്കുട : ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ശോഭയാത്രകളിൽ ഉണ്ണികണ്ണൻമാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് കുട്ടികൾ അണിനിരന്നു. ഇരിങ്ങാലക്കുട പട്ടണത്തിൽ സംഗമേശ്വര ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര ശ്രീകൂടൽമാണിക്യം ക്ഷേത്ര നടയിൽ നിന്നും പുറപ്പെട്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കാരുകുളങ്ങര, പുറ്റിങ്ങൽ ക്ഷേത്രം,ചെട്ടിപ്പറമ്പ് എന്നിവടങ്ങളിൽ നിന്നുള്ള ശോഭയാത്രകളുമായി ചേർന്ന് കൂടൽമാണിക്യം ക്ഷേത്രനടയിൽ സമാപിച്ചു. ഗോപിക നൃത്തം, പ്രസാദ വിതരണം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു