പോലീസ് മർദ്ദനങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ

പോലീസ് മർദ്ദനങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ

ഇരിങ്ങാലക്കുട : പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ. കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ . ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ പൂർണ്ണ പരാജയമാണെന്നും, അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. അയ്യങ്കാവ് മൈതാന പരിസരത്ത് നടന്ന സമര പരിപാടിയിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി ജോർജ്, ജില്ലാ

സ്റ്റിയറിങ് കമ്മിറ്റി അംഗം സതീഷ് കാട്ടൂർ, ഭാരവാഹികളായ ശങ്കർ പഴയറ്റിൽ, മാഗി വിൻസന്റ് നൈജു ജോസഫ്, ഫിലിപ്പ് ഓളാട്ടുപുറം, അഷറഫ് പാലിയതാഴത്ത്, എഡി ഫ്രാൻസിസ്, എൻ ഡി പോൾ, വിനോദ് ചേലൂക്കാരൻ, അനിൽ കുഞ്ഞിലക്കാട്ടിൽ, എ കെ ജോസ്, എബിൻ വെള്ളാനിക്കാരൻ, ശ്രീധരൻ മുതിരപ്പറമ്പിൽ, ലിംസി ഡാർവിൻ, ലില്ലി തോമസ്, മേരി മത്തായി, വത്സ ആന്റു, സിജോയിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു

Please follow and like us: