ഇരിങ്ങാലക്കുട നഗരസഭയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗിന് തുടക്കമായി; പദ്ധതി ഒരു കോടി എട്ട് ലക്ഷം രൂപ ചിലവിൽ

ഇരിങ്ങാലക്കുട നഗരസഭയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോ മൈനിംഗിന് തുടക്കമായി; പദ്ധതി 1 കോടി 8 ലക്ഷം രൂപ ചിലവിൽ

ഇരിങ്ങാലക്കുട : നഗരസഭയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോ മൈനിംഗിന് തുടക്കമായി.വർഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്വച്ച് ഭാരത് മിഷൻ (അർബൻ)2.0യിൽ ഉൾപ്പെടുത്തി ‘ബയോമൈനിംഗ്’ എന്ന നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേർതിരിച്ച് പുനഃചക്രമണത്തിന് വിധേയമാക്കുകയും 100% മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗ യോഗ്യമാക്കി തിരിച്ചെടുക്കുകയുമാണ് പ്രവൃത്തികൊണ്ട് ലക്ഷ്യമിടുന്നത്.

1കോടി 8 ലക്ഷം രൂപയാണ് അടങ്കൽ തുകയായി കണക്കാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ്റെ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി അബിൻ വെള്ളാനിക്കാരൻ,അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, നഗരസഭാ സെക്രട്ടറി എം എച്ച് ഷാജിക്ക്, തൃശൂർ ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് , മുനിസിപ്പൽ എഞ്ചിനീയർ സന്തോഷ്കുമാർ , കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ അഡ്വ ജിഷ ജോബി സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ ബേബി നന്ദിയും പറഞ്ഞു.

Please follow and like us: