അഖില ഭാരത നാരായണീയ മഹോൽസവ സമിതിയുടെ ആഭിമുഖ്യത്തിൽ ” സാന്ദ്രാനന്ദം ” നാരായണീയ പാരായണം സെപ്റ്റംബർ 21 ന് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : അഖില ഭാരത നാരായണീയ മഹോൽസവ സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ന് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ” സാന്ദ്രാനന്ദം ” നാരായണീയമഹോൽസവം നടക്കും. രാവിലെ 11 ന് റോയൽ കിങ്ഡം സ്ഥാപകനും മുരുക ഉപാസകനുമായ രജിത് കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം ചെയർമാൻ സന്തോഷ് ചെറാക്കുളം, ജനറൽ കൺവീനർ ജിത ബിനോയ് കുഞ്ഞിലിക്കാട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.ആചാര്യ ജയശ്രീ ശിവരാമൻ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ നീണ്ടു നിൽക്കുന്ന നാരായണീയ പാരായണത്തിന് നേതൃത്യം നൽകും. ജോയിൻ്റ് കൺവീനർമാരായ സുചിത്ര വിനയൻ, അംബിക മുരളി, ട്രഷറർ കാക്കര ജനാർദ്ദനൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു