പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ കവർന്നതായി പരാതി; കേസ്സെടുത്ത് പോലീസ്

പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ കവർന്നതായി പരാതി; കേസ്സെടുത്ത് പോലീസ്

ഇരിങ്ങാലക്കുട : പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിൽ നിന്ന് ലക്ഷങ്ങൾ കവർന്നതായി പരാതി. മാടായിക്കോണം വില്വമംഗലത്ത് കളരിയ്ക്കൽ സതീശനാണ് (49 വയസ്സ് ) തട്ടിപ്പിന് ഇരയായത്. ചാലക്കുടിയിലുള്ള മാരുതിയുടെ ഡീലറിൻ്റെ ജീവനക്കാരും ബ്രോക്കറും ചേർന്ന് പുതിയ കാർ നൽകാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ലോൺ എടുപ്പിക്കുകയും ഭാര്യയുടെ പേരിലുള്ള ആൾട്ടോ കാർ കൊണ്ട് പോയി പണം നൽകിയില്ലെന്നും കാറിനുള്ള അഡ്വാൻസ് ആയി രണ്ടര ലക്ഷം രൂപ കൈപ്പറ്റുകയും ആകെ പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായി സതീശൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം ഏപ്രിൽ 9 മുതൽ 18 വരെയുള്ള ദിവസങ്ങളിലായിട്ടാണ് തട്ടിപ്പ് നടന്നിട്ടുളളത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ജ്യോൽസൻ കൂടിയായ സതീശൻ പറഞ്ഞു. അതേ സമയം പരാതിയിൽ കേസ്സ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു. പരാതിക്കാരനിൽ നിന്നും പണം കൈപ്പറ്റുകയും കമ്പനിയിൽ പണം അടയ്ക്കാതെയിരിക്കുകയും ചെയ്ത ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും വിഷയത്തിൽ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുള്ളതായി മാരുതി ഡീലർ മാനേജർ അറിയിച്ചു

Please follow and like us: