തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന്
ഇരിങ്ങാലക്കുട : തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് നടക്കും. വൈകീട്ട് 5 ന് വിശ്വകർമ്മ ശില്പി സഭയിൽ നടക്കുന്ന പരിപാടികൾ ജൂനിയർ ഇന്നസെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ രഘു കുമാർ മധുരക്കാരൻ, സംഘാടക സമിതി ചെയർമാൻ അശോകൻമടത്തിപറമ്പിൽ, കൺവീനർ സ്റ്റീഫൻ നെടുമ്പാക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വികാരി ഫാ അജോ പുളിക്കൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി , പി കെ ഭരതൻമാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും. തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ, കരോക്കെ ഗാനമേള , ടാലൻ്റ് ഷോ എന്നിവയാണ് പ്രധാന പരിപാടികൾ. സംഘാടകരായ ദിലീപ്കുമാർ അമ്പലത്തുപറമ്പിൽ, രഘുത്തമൻ പുത്തുക്കാട്ടിൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















