എടക്കുളം ശ്രീ നാരായണ ഗുരു സ്മാരകസംഘത്തിൻ്റെ വാർഷികവും ഓണാഘോഷവും ഗുരുദേവജയന്തി ആഘോഷവും സെപ്റ്റംബർ 5, 6, 7 തീയതികളിൽ
ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷവും വാർഷികവും സെപ്റ്റംബർ 5, 6, 7 തിയതികളിൽ നടക്കും. 5 ന് എടക്കുളം യു പി സ്കൂളിൽ വൈകീട്ട് 5 ന് ചലച്ചിത്ര താരം മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം പ്രസിഡണ്ട് കെ വി ജിനരാജദാസൻ, ജനറൽ സെക്രട്ടറി വി സി ശശിധരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 6 ന് രാവിലെ 10 ന് വാർഷികയോഗം , 2.30 ന് അഖില കേരള വനിത കൈകൊട്ടി മൽസരം, തുടർന്ന് ഒറ്റയാൾ നാടകം, 7 ന് സാംസ്കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ . കൈകൊട്ടിക്കളി മൽസരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവും സമ്മേളനം ഡോ രാജഹരിപ്രസാദും ഉദ്ഘാടനം ചെയ്യും. ഗുരുദേവ ജയന്തി ദിനമായ 7 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിവിധ ഭാഗങ്ങളിൽ നിന്നും വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന പ്രാദേശിക ഘോഷയാത്രകൾ 7 മണിയോടെ ശ്രീനാരായണനഗറിൽ സമാപിക്കും. രക്ഷാധികാരി സി പി ഷൈലനാഥൻ, ട്രഷറർ കെ കെ വൽസലൻ, സംഘടനാ സെക്രട്ടറി കെ കെ രാജൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















