ആനന്ദപുരം ആയുർവേദ ആശുപത്രിക്ക് പുതിയ ബ്ലോക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ 24 ലക്ഷം രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് ആനന്ദപുരം
ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആയിരത്തോളം ചതുരശ്ര അടിയിൽ 24 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. ആയുർവേദത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആനന്ദപുരത്തെ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ യു വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ്, ഭരണസമിതി അംഗങ്ങളായ എ എസ് സുനിൽകുമാർ, നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, മണി സജയൻ, തോമസ് തൊകലത്ത്, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, പഞ്ചായത്ത് സെക്രട്ടറി എം ശാലിനി, ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ .ബീന കുമാരി എസ്, മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് നമ്പൂതിരി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു