മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ തിരുനാൾ സെപ്റ്റംബർ 13, 14, 15 തീയതികളിൽ
ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ തിരുനാൾ സെപ്റ്റംബർ 13, 14, 15 തീയതികളിൽ ആഘോഷിക്കും. സെപ്റ്റംബർ 4 ന് രാവിലെ 6. 30 ന് കോട്ടപ്പുറം രൂപത ബിഷപ്പ് മാർ അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റുമെന്ന് വികാരി ഫാ ജോണി മേനാച്ചേരി പത്ര സമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 6.30 ന് കൂടുതുറക്കൽ കർമ്മം, തിരുഹ്യദയപ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച് വെക്കൽ, വൈകീട്ട് കുരിശിൻ്റെ കപ്പേളയിൽ വഴിപാട് തിരികൾ തെളിയിക്കൽ, 7 ന് വർണ്ണമഴ, 7.30 ന് പുഷ്പ കുരിശ് എഴുന്നള്ളിപ്പ്. 14 ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, 3 ന് തിരുന്നാൾ പ്രദക്ഷിണം, പ്രതിഷ്ഠാകുരിശ് നഗരി കാണിക്കൽ, 15 ന് വൈകീട്ട് 7 ന് നാടകം എന്നിവയാണ് പ്രധാന പരിപാടികൾ. കൈക്കാരൻമാരായ ജോൺ പള്ളിത്തറ , ബിജു തെക്കേത്തല, ആൻ്റണി കളളാപറമ്പിൽ, പോളി പള്ളായി, പ്ലബിസിറ്റി കൺവീനർ സെബി കള്ളാപറമ്പിൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















