കർഷകരെ ആദരിച്ച് കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം സമ്മേളനം

കർഷകരെ ആദരിച്ച് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം സമ്മേളനം

ഇരിങ്ങാലക്കുട: കർഷകർ അവഗണിക്കപ്പെടേണ്ടവരല്ല, ആദരിക്കപ്പെടേണ്ടവരാണെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ.കൊറ്റനെല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രവർത്തക സമ്മേളനവും കർഷകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.വേളൂക്കര മണ്ഡലത്തിലെ കർഷകരായ എം. ഒ. ആന്റണി മാളിയേക്കൽ, വിൻസി ബൈജു മാളിയേക്കൽ,ഹരി. എൻ. കെ. നക്കര, സുബ്രഹ്മണ്യൻ പനങ്ങാടൻ,സി.ഡി.ആന്റു ചെരടായി,ഷൈനി നോബിൾ കോങ്കോത്ത് ,വിജിതാ ശ്രീകുമാർ ചേരിയിൽ എന്നിവരെയും കർഷക ഗ്രൂപ്പ് ആയ നടവരമ്പ് ഒന്നാം പാടശേഖര സമിതിയിലെ അംഗങ്ങളെയും ഫിലിപ്പ് പുല്ലൂർക്കരയെയും ആദരിച്ചു

മണ്ഡലം പ്രസിഡന്റ്‌ ജോൺസൻ കോക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ,ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, സതീഷ് കാട്ടൂർ, ജോൺസൻ തത്തം പിള്ളി, ജോഷി കോക്കാട്ട്, ബിജു തത്തമ്പിള്ളി, ആഞ്ചിയോ ജോർജ്ജ് പൊഴാലിപ്പറമ്പിൽ, ഡെന്നി തീതായി,സി.ടി വർഗ്ഗീസ് ചെരടായി, കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, മാത്യു പട്ടത്തു പറമ്പിൽ, ഫാൻസിസ് പേങ്ങിപ്പറമ്പിൽ,ജിസ്മോൻ കുരിയപ്പൻ,കെ.കെ. ജോസ് കൂന്തിലി,ബിജു പേരാമ്പുള്ളി, ലോറൻസ് ചെരടായി,ആന്റണി വർഗ്ഗീസ് കോക്കാട്ട്,ആൻ്റു പാറയ്ക്ക, വർഗ്ഗീസ് പയ്യപ്പിള്ളി, സാന്റോ വർഗ്ഗീസ്,ഷൈനി വിൽസൻ എന്നിവർ പ്രസംഗിച്ചു.

Please follow and like us: