എൻസിസി കേഡറ്റായ ഫാത്തിമ നസ്രിൻ ഡൽഹിയിൽ നടക്കുന്ന തൽസൈനിക് ക്യാമ്പിലേക്ക്

ഏഴാം കേരള ബറ്റാലിയൻ്റെയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൻ്റെയും എൻസിസി കേഡറ്റായ ഫാത്തിമ നസ്രിൻ ഡൽഹിയിൽ നടക്കുന്ന എൻസിസി യുടെ തൽ സൈനിക് ക്യാമ്പിലേക്ക്.

ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന എൻ. സി. സി. യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിന്നുള്ള സർജൻ്റ് ഫാത്തിമ നസ്രിനും. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് കോളേജിലുള്ളത്. കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന പരിശീലനമാണ് ഇത്തവണ എൻസിസി കേഡറ്റ്സിന് നേട്ടമായത്. മൂന്നാം വർഷ ആംഗലേയബിരുദ വിദ്യാർത്ഥിനിയായ ഫാത്തിമ കാട്ടൂർ സ്വദേശികളായ അബ്ദുൾ ഗഫൂർ – ഐഷാബി എന്നിവരുടെ മകളുമാണ്.

Please follow and like us: