ഓണം സ്പെഷ്യൽ ഡ്രൈവ്; മയക്കുമരുന്നുമായി പെരിഞ്ഞനം, ഒറ്റപ്പാലം സ്വദേശികൾ ഇരിങ്ങാലക്കുട എക്സൈസിൻ്റെ പിടിയിൽ
ഇരിങ്ങാലക്കുട:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിൽ മെത്താംഫിറ്റാമിനുമായി പെരിഞ്ഞനം ഓണപ്പറമ്പ് കാതിക്കോടത്ത് വീട്ടിൽ നകുൽ( 20 വയസ്സ് ) , പെരിഞ്ഞനം പഞ്ചാര വളവ് കറുത്ത വീട്ടിൽ അശ്വിൻ (24 വയസ്സ് ), ഒറ്റപ്പാലം നെല്ലായ എഴുവംതല പൂളക്കുന്നത്ത് ഫാസിൽ (22 വയസ്സ് ) എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നീനു മാത്യുവും സംഘവും പിടികൂടി. ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 7.730 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. പ്രതികളുടെ പേരിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസറായ റിഹാസ് , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) ഡ്രൈവർ കെ വിൽസൺ എന്നിവരും ഉണ്ടായിരുന്നു.