സിൽവർ ജൂബിലി വർഷത്തിൽ ഒരു കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ .
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനത്തിൻ്റെ 25 വർഷം പൂർത്തിയാക്കുന്നു. ലാബുകളുടെ നവീകരണം, 25 കിലോ വാട്ട് സോളാർ പ്ലാൻ്റ്, എല്ലാ ക്ലാസ് മുറികളിലും ടൈൽ വിരിച്ച് വ്യത്തിയാക്കൽ, ഓഫീസ് നവീകരിക്കൽ, ഇൻഡോർ സ്റ്റേഡിയം തുടങ്ങി ഒരു കോടി രൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതികൾ ജൂബിലി വർഷത്തിൽ നടപ്പിലാക്കുമെന്ന് സ്കൂൾ മാനേജർ ഫാ ലാസ്സർ കുറ്റിക്കാടൻ, പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജൂബിലി പരിപാടികളുടെ മുന്നോടിയായി രാസലഹരിക്കെതിരെ ആയിരം പേരെ പങ്കെടുപ്പിച്ച് കൊണ്ട് ആഗസ്റ്റ് 28 ന് രാവിലെ 7 ന് കൂട്ടനടത്തം സംഘടിപ്പിക്കും. ട്രസ്റ്റിമാരായ പി ടി ജോർജ്ജ്, തോമസ് തൊകലത്ത്, പിടിഎ പ്രസിഡൻ്റ് ഷാജു ജോസ്, സംഘാടകരായ ടെൽസൻ കോട്ടോളി, ലിൻസൻ ഊക്കൻ, ജോബി അക്കരക്കാരൻ, ഷീജ എം ജെ, ജിൻസൻ ജോർജ്ജ്, മിനി ഷാജു, ആൻസിലാൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.