പട്ടണത്തിലെ ഓണാഘോഷങ്ങൾക്ക് നിറം പകരാൻ ഐസിഎൽ ഗ്രൂപ്പും; ഐസിഎൽ ” ഒന്നിച്ചോണം പൊന്നോണം ” സെപ്തംബർ 2 ന്
ഇരിങ്ങാലക്കുട : ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറം നൽകാൻ ഐസിഎൽ ഗ്രൂപ്പും. ഐസിഎൽ മാനേജ്മെൻ്റും ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ‘ ഒന്നിച്ചോണം പൊന്നോണം’ സെപ്തംബർ 2 ന് നഗരത്തിൽ നടക്കും. വൈകീട്ട് 4 ന് പട്ടണവീഥികൾക്ക് ആവേശം പകർന്ന് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് ഐസിഎൽ ചെയർമാനും എംഡിയുമായ അഡ്വ കെ ജി അനിൽകുമാർ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങി നിരവധി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച് പട്ടണം ചുറ്റി മുനിസിപ്പൽ മൈതാനത്ത് സമാപിക്കും. ഘോഷയാത്രയിൽ ഫ്ളാഷ് മോബ് , തിരുവാതിരക്കളി, ഫാൻസി ഡ്രസ്സ് ഗ്രൂപ്പ് മൽസങ്ങളും വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും നൽകും. ഐസിഎൽ സിഇഒ ഉമ അനിൽകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജശ്രീ അജിത്, ഹരികുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പ്രദീപ് മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.