ടീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ചാനൽ തുടങ്ങി ;വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട :- ക്ലാസ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ . ബിന്ദു.കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂ ട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കാലാവസ്ഥ വ്യതിയാനം കാരണങ്ങൾ, പരിഹാരമാർഗങ്ങൾ എന്ന വിഷയത്തെ അധികരിച്ചു മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എടുത്ത ക്ലാസിന്റെ സംപ്രേഷണം നിർവഹിച്ചു കൊണ്ടാണ് എഡ്യൂ സ്ക്വയർ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി പ്രസിഡന്റ് ടി. എസ്. സജീവൻ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു.സൊസൈറ്റി വൈസ് പ്രസിഡന്റ് ടി. എസ്. സജീവൻമാസ്റ്റർ, മതിലകം ഡയറക്ടർ ബോർഡ് അംഗങ്ങളായ സി. എ. നസീർ മാസ്റ്റർ, ദീപ ആന്റണി,കെ. ആർ ന്യൂജൻ മാസ്റ്റർ, ബീന ജയൻ, സൊസൈറ്റി സെക്രട്ടറി അൻസിൽ തോമസ്, എഡ്യൂ സ്ക്വയർ ചാനെൽ ഉപദേശക സമിതി കൺവീനർ കെ. കെ. ശ്രീതാജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു