കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ആളൂർ സ്വദേശിയായ ഗുണ്ട അറസ്റ്റിൽ

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയും ആളൂർ സ്വദേശിയുമായ ജിന്റോപി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാപ്പ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ [തടയൽ] നിയമം) ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ പൊന്മിനിശ്ശേരി വീട്ടില്‍, ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണിയെ (40 വയസ്സ്) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.ആറു മാസക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആളൂരുള്ള സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ചിരിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജിന്റോയെ അറസ്റ്റ് ചെയ്തത്. ജിന്റോ ജോണി രണ്ട് കവർച്ചക്കേസിലും, നാല് വധശ്രമക്കേസിലും, വീടികയറി ആക്രമണം നടത്തിയ ഒരു കേസിലും അടക്കം ഏഴ് ക്രമിനൽ കേസിലെ പ്രതിയാണ്.ആളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ജോർജ്.കെ.പി, ജി.എസ്.ഐ മാരായ സുമേഷ്, ജയകുമാർ, ജി.എസ്.സി.പി.ഒ സുനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Please follow and like us: