നവീകരിച്ച സംവിധാനങ്ങളോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾക്ക് തുടക്കമായി; കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദർശന സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . ജീവിതത്തിന് ദിശാബോധം പകരാനും അനുഭവലോകത്തെ വിപുലീകരിക്കാനും ഇത്തരം ചലച്ചിത്രകാഴ്ചകൾ സഹായകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സിജി പ്രദീപ് മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗം എം ആർ സനോജ്, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ എം എ ജോൺ, സെക്രട്ടറി അബ്ദുൽഹക്കീം കെ കെ തുടങ്ങിയവർ സംസാരിച്ചു

Please follow and like us: