ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾ ഇന്ന് മുതൽ റോട്ടറി മിനി എസി ഹാളിൽ; പ്രദർശനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് 5 ന് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും; 6 ന് ” ദി സബ്സ്റ്റൻസി ” ൻ്റെ പ്രദർശനം

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾ ഇനി റോട്ടറി മിനി എസി ഹാളിൽ; പ്രദർശനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് 5 ന് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും; 6 ന് ” ദി സബ്സ്റ്റൻസ് ” ൻ്റെ പ്രദർശനം

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾക്ക് ഇനി പുതിയ മുഖം. 2017 ജൂലൈ 18 ന് ഓർമ്മ ഹാളിലാണ് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങളുമായി ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇരിങ്ങാലക്കുടയിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ഓർമ്മ ഹാളിൽ 292 പ്രദർശനങ്ങളും ചലച്ചിത്ര അക്കാദമി, തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ആറ് അന്തർദേശീയ ചലച്ചിത്രമേളകളും പൂർത്തിയാക്കിക്കഴിഞ്ഞു. ആധുനിക സാങ്കേതിക മികവോടെ റോട്ടറി ക്ലബിൻ്റെ മിനി എസി ഹാളിലാണ് ആഗസ്റ്റ് 15 മുതൽ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ ഒരുക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നവീകരിച്ച സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. തുടർന്ന് 6 മണിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ചിത്രമായ ” ദി സബ്സ്റ്റൻസ് ” പ്രദർശിപ്പിക്കും. പ്രായമായതിൻ്റെ പേരിൽ ഗ്ലാമർ ലോകത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന അമ്പതുകാരിയായ എലിസബത്ത് സ്പാർക്കിൾ പ്രത്യേക ചികിൽസയിലൂടെ സ്യൂ എന്ന പേരിൽ യുവത്വം നിറഞ്ഞ തൻ്റെ തന്നെ പുതിയ പതിപ്പിനെ സൃഷ്ടിക്കുന്നു. സങ്കീർണ്ണമായ അവസ്ഥകളിലേക്കാണ് എലിസബത്ത് ഇതോടെ എത്തിച്ചേരുന്നത്.. സമയം 141 മിനിറ്റ്.

Please follow and like us: