മുരിയാട് സ്വദേശിയുടെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട :ആളൂർ പോലീസ് സ്റ്റേഷനിലെ 2020 ലെ ഒരു മോഷണക്കേസിൽ ഒളിവിലായിരുന്ന പുത്തൂർ വെട്ടുകാട് സ്വദേശി കണ്ണംകുണ്ണി വീട്ടിൽ ഡെയ്സൺ 48 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.2020 ജനുവരി 31 ന് രാവിലെ 8.30 മണിക്കും വൈകിട്ട് 6.15 മണിക്കും ഇടയിലുള്ള ഉള്ള സമയം മുരിയാട് സ്വദേശിയും കുടുംബവും വീട് പൂട്ടി പുറത്ത് പോയ സമയം വീടിന്റെ പുറകു വശം വാതിൽ കുത്തി പൊളിച്ച് വീടിനകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങളും 4000 രൂപയും മോഷണം ചെയ്ത് കൊണ്ട് പോയതിന് ആളൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡെയ്സനെ 2020 മാർച്ച് 5 ന് അറസ്റ്റ് ചെയ്ത് ജയിലാക്കിയിരുന്നു. പീന്നീട് ജാമ്യത്തിലറങ്ങിയ ഡെയ്സൺ കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ബഹു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു
ഡെയ്സൺ ഒല്ലൂർ പോലീസ് സ്റ്റേഷനിലും ഒരു മോഷണക്കേസുണ്ട്.
ആളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. സുരേന്ദ്രൻ, സി.പി.ഒ മാരായ ഹരികൃഷ്ണൻ, സിനീഷേ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.