ഐടിയു ബാങ്ക് വളരെ സുരക്ഷിതം; ക്രമക്കേടുകൾ നടന്നതായി ആർബിഐ പറഞ്ഞിട്ടില്ല; കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല; പ്രതിസന്ധി മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപി ക്കും കഴിയില്ലെന്നും ബാങ്ക് ഭരണസമിതി

ഐടിയു ബാങ്ക് വളരെ സുരക്ഷിതം ; നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേടുകൾ നടന്നതായി പറഞ്ഞിട്ടില്ലെന്നും കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യരുതെന്നും സാഹചര്യം മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപിക്കും കഴിയില്ലെന്നും ബാങ്ക് ഭരണനേതൃത്വം

ഇരിങ്ങാലക്കുട : 107 വർഷത്തെ ചരിത്രമുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് വളരെ സുരക്ഷിതമാണെന്നും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേട് നടന്നതായി പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഭരണനേതൃത്വം. കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. എരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പണം കൊണ്ട് പോയ കേസാണ് കരുവന്നൂരിലേത്. ബാങ്കിൻ്റെ സാഹചര്യം മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഫിനും ബിജെപിക്കും കഴിയില്ലെന്നും ബാങ്ക് ചെയർമാൻ എം പി ജാക്സൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. സുഖമില്ലാരുന്നത് കൊണ്ടാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ എത്താതിരുന്നത്. 1990 മുതൽ ബാങ്ക് ഭരണ നേതൃത്വത്തിലുണ്ട്. 1300 കോടി വരെ നിക്ഷേപവുമായി ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി മാറിയ ബാങ്കാണിത്. ടയർ ത്രീ വിഭാഗത്തിൽ ഉൾപ്പെടുന്ന ബാങ്കിന് ആർബിഐ പല മാനദണ്ഡങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജിഎസ്ടി പരിഷ്കരണം, പ്രളയം, കോവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മൂലം വായ്പ കുടിശ്ശിക വർധിച്ച് വരികയായിരുന്നു. എന്നാൽ 2022 മുതൽ ബാങ്ക് റിക്കവറി നടപടികൾ സജീവമായി സ്വീകരിച്ച് വന്നിട്ടുണ്ട്. ജപ്തി പാടില്ലെന്ന സർക്കാർ നിലപാടും ദോഷമായി മാറിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലിക പ്രതിഭാസം മാത്രമാണ് . ബാങ്കിലേക്ക് പ്രതിഷേധ ജാഥകൾ നടത്തുന്നതിൽ തെറ്റ് കാണുന്നില്ല. മുദ്രാവാക്യങ്ങൾ വിളിക്കുന്ന നേതാക്കൾ പലരും ശുപാർശയുമായി വരുന്നവരാണ്. ഫണ്ട് തിരിച്ച് കൊണ്ട് വരുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചത്. വിശ്വാസം തകർന്നു എന്ന് പറയാൻ പറ്റില്ലെന്നും ബാങ്ക് ചെയർമാൻ പറഞ്ഞു. ഭരണസമിതി വൈസ് പ്രസിഡൻ്റ് പ്രൊഫ ഇ ജെ വിൻസെൻ്റ്, മാനേജിംഗ് ഡയറക്ടർ എ എൽ ജോൺ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: