മാപ്രാണം ചാത്തൻമാസ്റ്റർ ഹാൾ; വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി ക്ഷേമസമിതി; നിർമ്മാണത്തിൽ അഴിമതി നടന്നതിൻ്റെ തെളിവാണ് രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം ചോർന്ന് ഒലിക്കുന്നതെന്നും വിമർശനം.
ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ചോർച്ച അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന മാപ്രാണത്തുള്ള പി കെ ചാത്തൻമാസ്റ്റർ ഹാളിൻ്റെ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി സമിതി നിർമ്മാണത്തിൽ വലിയ അഴിമതി നടന്നതിൻ്റെ തെളിവാണ് ചോർച്ചയെന്നും പികെഎസ് ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ച നിവേദനം നഗരസഭ ചെയർപേഴ്സന് പികെഎസ് പൊറത്തിശ്ശേരി മേഖലാ പ്രസിഡണ്ട് പി കെ സുരേഷ്, സെക്രട്ടറി വി സി പ്രഭാകരൻ എന്നിവർ നേരിട്ട് നൽകി. അറ്റകുറ്റപ്പണികളുടെ പേരിൽ കൂടുതൽ പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പികെഎസ് കുറ്റപ്പെടുത്തി.വിഷയം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും എഞ്ചിനീയറിംഗ് വിഭാഗം പരിശോധന നടത്തിക്കഴിഞ്ഞതായും ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പികെഎസ് ഭാരവാഹികൾക്ക് മറുപടി നൽകി.