താഴെക്കാട് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : താഴേക്കാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാങ്കിലെ ഡോറും കസേരയും നശിപ്പിക്കുകയും ചെയ്ത കേസിൽ താഴെക്കാട് പറമ്പി റോഡ് കണക്കുംകടവ് വീട്ടിൽ കുഴി രമേഷ് എന്നു വിളിക്കുന്ന സുരേഷ്. കെ.എസ് നെ (44 വയസ്സ്) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.സുരേഷ് ആളൂർ, ചാലക്കുടി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസും, അടിപിടി, വീട്ടിൽ അതിക്രമിച്ച് കയറി ആക്രണം എന്നിങ്ങനെയുള്ള പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ ബി, സബ്ബ് ഇൻസ്പെക്ടർമാരായ ജോർജ്ജ്, സുരേന്ദ്രൻ, എഎസ്ഐ രജീഷ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.