മുകുന്ദപുരം താലൂക്ക് എൻ എസ് എസ് യൂണിയന് മൂന്ന് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ബജറ്റ്

മുകുന്ദപുരം താലൂക്ക് എൻ.എസ്. എസ്. യൂണിയന് മൂന്നു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ബജറ്റ്

ഇരിങ്ങാലക്കുട: സൗജന്യ ഭവന നിർമ്മാണം , വിദ്യാർത്ഥികളുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കൽ, വാർദ്ധക്യകാല പെൻഷൻ തുടങ്ങി സാമൂഹ്യ – സുരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രത്യേകം തുക വകയിരുത്തി മുകുന്ദപുരം താലൂക്ക് എൻ.എസ്. എസ്. യൂണിയൻ്റെ 2025 – 26 ലെ ബജറ്റ് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ അവതരിപ്പിച്ചു.

മൂന്നു കോടി ഇരുപത്തേഴ്ലക്ഷത്തിഎൺപത്തിമൂവായിരത്തി അഞ്ഞൂറ്റിഎഴുപത്തൊന്ന് രൂപ വരവും മൂന്നു കോടി ഇരുപത്തേഴ്ലക്ഷത്തി എഴുപത്തെണ്ണായിരത്തിഅഞ്ഞൂറ്റിഇരുപത്തിരണ്ടു രൂപ ചെലവും അയ്യായിരത്തി നാല്പത്തെട്ട് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വാർഷിക പൊതുയോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ശ്രീ സംഗമേശ്വര ഹാളിൽ നടന്ന യോഗത്തിൽ ബജറ്റിനോടൊപ്പം പ്രവർത്തനം റിപ്പോർട്ടും വരവ് – ചെലവ് കണക്കും മുതൽ – കടം സ്റ്റേറ്റ്മെൻ്റും അവതരിപ്പിച്ചു.

താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. നൂറ്റിനാല്പത്തഞ്ച് കരയോഗങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു . യൂണിയൻ കമ്മിറ്റി അംഗങ്ങളായ ആർ. ബാലകൃഷ്ണൻ, സുനിൽ കെ. മേനോൻ, നന്ദൻ പറമ്പത്ത്, സി. വിജയൻ, പി.ആർ. അജിത്കുമാർ, എ.ജി. മണികണ്ഠൻ, ബിന്ദു ജി. മേനോൻ, കെ. രാജഗോപാലൻ, കെ. രവീന്ദ്രൻ, എൻ. ഗോവിന്ദൻകുട്ടി, എൻ.എസ്.എസ്. ഇൻസ്പെക്ടർ ബി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: