ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി കൗൺസിലർമാരുടെ ഉപവാസസമരം

” കുഴികൾക്കിടയിൽ ചിലപ്പോൾ റോഡ് കണ്ടേക്കാം ” – യുഡിഎഫ് ഭരണം കയ്യാളുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി കൗൺസിലർമാരുടെ ഉപവാസ സമരം തുടങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ” കുഴികൾക്കിടയിൽ ചിലപ്പോൾ റോഡ് കണ്ടേക്കാം ” എന്ന പരിഹാസവും വിമർശനവുമായി ഭരണസമിതിയിലെ ബിജെപി കൗൺസിലർമാരുടെ ഉപവാസസമരം. യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെയും, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഠാണാവിൽ ആരംഭിച്ച ഉപവാസസമരം ബിജെപി സംസ്ഥാന ട്രഷറർ അഡ്വ ഇ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കാട്ട്ളാസ് അദ്ധ്യക്ഷത വഹിച്ചു. ടൗൺ ജന . സെക്രട്ടറി കെ എം ബാബുരാജ്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് , സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം,

ജില്ല ജനറൽ സെക്രട്ടറി

കെ പി ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡണ്ട് അജയകുമാർ, അഭിലാഷ് കണ്ടാരംതറ, പടിയൂർ പഞ്ചായത്ത് ബിജെപി കമ്മിറ്റി പ്രസിഡണ്ട് ബിനോയ് കോലാന്ത്രഎന്നിവർ സംസാരിച്ചു.

ജില്ല സെക്രട്ടറിമാരായ ശ്യാംജി, അജീഷ്, പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിസണ്ട് സൂരജ് കടുങ്ങാടൻ, ജന: സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്,

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, വൈസ് പ്രസിഡണ്ടുമാരായ രമേശ് അയ്യർ, അജയൻ തറയിൽ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Please follow and like us: