കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ ഫ്ലാറ്റ് പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച്.
ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ 74 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് പണി ഉടൻ പൂർത്തിയാക്കുക, കാറളം പഞ്ചായത്ത് ദുർഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാറളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാറളം സെൻ്ററിൽ നിന്നാരംഭിച്ച പ്രകടനം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രിയ അനിൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി വി സി രമേഷ്,മണ്ഡലം വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽ പറമ്പിൽ, മണ്ഡലം വൈസ് പ്രസിഡണ്ടും മെംബറുമായ അജയൻ തറയിൽ, വാർഡ് മെംബർ സരിത വിനോദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എസ് സുഭാഷ്,രാജൻ കുഴുപ്പുള്ളി,ജോയ്സൻ,ഭരതൻ കുന്നത്ത്, ഇ കെ അമരദാസ് എന്നിവർ സംസാരിച്ചു.















