പടിയൂർ പഞ്ചായത്തിലെ കിൻഫ്ര പദ്ധതി; എൽഡിഎഫ് സർക്കാർ പദ്ധതി അനിശ്ചിതാവസ്ഥയിൽ ആക്കിയെന്നും പദ്ധതി ഉപേക്ഷിച്ചോയെന്നും കേരള കോൺഗ്രസ്
ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിൽ ഇരിങ്ങാലക്കുട എം. എൽ. എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി യു. ഡി. എഫ് സർക്കാർ 2013-14 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും പിന്നീടുണ്ടായ ചില സാങ്കേതിക വിഷയങ്ങൾ പരിഹരിച്ച് 2016 ഫെബ്രുവരി 18 ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച് പ്രാഥമിക നടപടികൾ സ്വീകരിച്ചതുമായ കിൻഫ്രാ പദ്ധതി കഴിഞ്ഞ 9 വർഷമായി അനിശ്ചിതാവസ്ഥയിൽ ആക്കിയ എൽ. ഡി. എഫ് സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് കേരളകോൺഗ്രസ് പടിയൂർ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ എടതിരിഞ്ഞിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടു പുറം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.പാർട്ടി ഭാരവാഹികളായ റോക്കി ആളൂക്കാരൻ, സേതുമാധവൻ പറയംവളപ്പിൽ, സതീഷ് കാട്ടൂർ, ശിവരാമൻ കൊല്ലംപറമ്പിൽ, ബിജോയ് ചിറയത്ത്,തുഷാരബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ഷക്കീർ ഉപ്പുംതുരുത്തി, ഷമീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, അഫ്സൽ ചേലൂർ,ബൈജു മഴുവൻചേരിത്തുരുത്ത്, ആന്റോ ചാഴൂർ, ബെന്നി, അനിൽ, ഷീജ എന്നിവർ പ്രസംഗിച്ചു.