വെള്ളാങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു.
ഇരിങ്ങാലക്കുട : ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു.വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്സ് ലെയ്നിൽ തൃക്കോവിൽ വാരിയത്ത് രവീന്ദ്രനാണ് ( 70 വയസ്സ്) മരിച്ചത്. ജൂലൈ എട്ടിനായിരുന്നു രവീന്ദ്രനും ഭാര്യ ജയശ്രീക്കും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ ( 60) അന്ന് രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയ്ക്ക് മരണമടഞ്ഞിരുന്നു . എറണാകുളം മെഡിക്കൽ സെൻ്ററിൽ ചികിൽസയിലായിരുന്ന രവീന്ദ്രൻ വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെയാണ് മരിച്ചത്. സൂരജ്, ശ്രീരാജ് എന്നിവർ മക്കളും ഹിമ , പാർവതി എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ മൂന്ന് മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.