ഋതു അന്താരാഷ്ട്ര ചലച്ചിത്രമേള; ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു; കാട്, കാടർ, ഒങ്കൽ ഉദ്ഘാടനചിത്രം

ഋതു അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു; കാട്, കാടർ, ഒങ്കൽ ഉദ്ഘാടനചിത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ജൂലൈ 18, 19 തിയതികളിലായി നടക്കുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ബ്രോഷർ കോളേജിലെ സ്ക്രിപ്റ്റ് ഗാർഡനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവുമായ രേണു രാമനാഥൻ പ്രകാശനം ചെയ്തു. ചലച്ചിത്ര സാക്ഷരതയുടെ കാര്യത്തിൽ കേരളം എറെ മുന്നിലാണെന്നും ആധുനികകാലത്തെ മാധ്യമ സാധ്യതകളും ടെക്നോളജിയും നന്മകളിലേക്കും സാമൂഹ്യമാറ്റത്തിനുമായി ഉപയോഗപ്പെടുത്താൻ യുവതലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്നും രേണു രാമനാഥൻ ചൂണ്ടിക്കാട്ടി. ഋതു ഫിലിം ഫെസ്റ്റ് ചെയർമാനും കോളേജ് പ്രിൻസിപ്പലുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. പ്രൊഫ ജോസ് കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ എം എസ് ദാസൻ, ജോസ് മാമ്പിള്ളി, ഋതു ഫിലിം ഫെസ്റ്റ് കൺവീനർ അരവിന്ദ് പി. വി, ഋതു ഫിലിം ഫെസ്റ്റ് കോർ കമ്മിറ്റി മെമ്പർമാരായ കൃഷ്ണേന്തു കെ. ബി, നിത്യ വി. ആർ. എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം ചിത്രങ്ങളാണ് ഫെസ്റ്റിവലിൻ്റെ ഭാഗമായി പ്രദർശിപ്പിക്കുന്നത്. കാടും അതിരപ്പിള്ളിയിലെ പ്രാദേശിക കാടർ ജനതയും മലമുഴക്കി വേഴാമ്പലുകളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുന്ന അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാട്, കാടർ, ഒങ്കൽ ഉദ്ഘാടന ചിത്രമായി 18 ന് രാവിലെ 10. 15 ന് പ്രദർശിപ്പിക്കും.

Please follow and like us: